അടൂരിൽ വ്യാഴാഴ്ച രാത്രി ഓട്ടോയുമായി വീട്ടിൽ നിന്ന് പോയ ഡ്രൈവറുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ്. അടൂർ കണ്ണംകോട് തറയിലയ്യത്ത് വീട്ടിൽ ബിനീഷ് (39) നെയാണ് ഓട്ടോയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ ടോളിനു സമീപത്തുള്ള വർക് ഷോപ്പിലാണ് ഓട്ടോ പാർക്ക് ചെയ്തിരുന്നത്. വ്യാഴാഴ്ച രാത്രിയിൽ വീട്ടിൽ നിന്നും ഓട്ടോറിക്ഷയുമായി പുറത്തു പോയതായിരുന്നു ബിനീഷ്. വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം ഓട്ടോയ്ക്കുള്ളിൽ കണ്ടെത്തുന്നത്. മരണത്തിൽ സംശയമൊന്നുമില്ലെന്ന് അടൂർ പോലീസ് പറഞ്ഞു. ഭാര്യ : ഷീന. മക്കൾ : ഹാഫിസ്, ഹാദിയ.
The dead body of the driver was found inside the autorickshaw in Adoor